മുംബൈ: മഹാരാഷ്ട്ര സർക്കാർ ജൂൺ 15ന് മൂന്നു ചൈനീസ് കന്പനികളുമായി ഒപ്പു വച്ച കരാറിൽ തത്സ്ഥിതി തുടരുമെന്ന് വ്യവസായ മന്ത്രി സുഭാഷ് ദേശായി. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തത്സ്ഥിതി തുടരും എന്നതിന് 5,020 കോടി രൂപയുടെ പദ്ധതികളുടെ ധാരണ റദ്ദാക്കിയെന്ന് അർഥമില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.