കൊച്ചി: പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കാര്‍ വാങ്ങാനുള്ള രാജ്യത്തെ ആദ്യസംവിധാനത്തിന്റെ പുതിയ പതിപ്പായി ഹ്യുണ്ടായി ക്ലിക് ടു ബൈ ആരംഭിച്ചു. പൂര്‍ണമായും സാനിറ്റൈസ് ചെയ്ത കാറുകള്‍ ഓണ്‍ലൈനായി വീട്ടിലെത്തും.
രാജ്യത്തെ 600 ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈനായി കാർ വാങ്ങാം. പ്രദര്‍ശന വീഡിയോ, 360 ഡിഗ്രി വീക്ഷണം, അനുബന്ധ ഉപഭോക്തൃ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കും. പുതിയ ക്രേറ്റ, പുതിയ സ്പിരിറ്റഡ് വെര്‍ണ എന്നിവ അടക്കം എല്ലാവിഭാഗം കാറുകളും ഇതിലൂടെ ലഭ്യമാണ്. പ്രമുഖ ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ ഫിനാന്‍സ് സൗകര്യങ്ങളും ഇതിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.