+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലാമത്തെ മാന്ദ്യത്തിലൂടെ ഇന്ത്യ: ക്രിസിൽ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​മു​ള്ള നാ​ലാ​മ​ത്തെ സാ​ന്പ​ത്തി​കമാ​ന്ദ്യ​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നുപോ​കു​ന്ന​തെ​ന്നു റേ​റ്റിം​ഗ് ഏ​ജ​ൻ​സി ക്രി​സി​ൽ. ഈ ​ധ​ന​കാ​ര്യ വ​ർ​ഷം രാ​ജ്യ​ത്തി​
നാലാമത്തെ മാന്ദ്യത്തിലൂടെ ഇന്ത്യ: ക്രിസിൽ
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷ​മു​ള്ള നാ​ലാ​മ​ത്തെ സാ​ന്പ​ത്തി​കമാ​ന്ദ്യ​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നുപോ​കു​ന്ന​തെ​ന്നു റേ​റ്റിം​ഗ് ഏ​ജ​ൻ​സി ക്രി​സി​ൽ. ഈ ​ധ​ന​കാ​ര്യ വ​ർ​ഷം രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി അ​ഞ്ചു ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് ഏ​ജ​ൻ​സി ക​ണ​ക്കാ​ക്കു​ന്നു. ഏ​പ്രി​ൽ-​ജൂ​ൺ ത്രൈ​മാ​സ​ത്തി​ൽ ജി​ഡി​പി 25 ശ​ത​മാ​നം ചു​രു​ങ്ങും.

1958, 1966, 1980 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ ഇ​തി​നുമു​ന്പ് മാ​ന്ദ്യ​ത്തി​ലാ​യി​ട്ടു​ള്ള​ത്. മൂ​ന്നു ത​വ​ണ​യും വ​ര​ൾ​ച്ച മൂ​ലം കൃ​ഷി ന​ശി​ച്ച​താ​യി​രു​ന്നു കാ​ര​ണം. അ​ക്കാ​ല​ത്തു കൃ​ഷി ജി​ഡി​പി​യി​ൽ വ​ലി​യ പ​ങ്ക് സം​ഭാ​വ​ന ചെ​യ്തി​രു​ന്നു. ഇ​പ്പോ​ൾ കൃ​ഷി​യു​ടെ സം​ഭാ​വ​ന 15 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്.
ഇ​താ​ദ്യ​മാ​ണ് ഒ​രു പ​ക​ർ​ച്ച​വ്യാ​ധി സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ജി​ഡി​പി​യെ വ​ലി​ച്ചുതാ​ഴ്ത്തു​ന്ന​ത്.