കൊച്ചി: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കു വായ്പ വിതരണം ചെയ്യുന്നതിനു ഫെഡറല്‍ ബാങ്ക് കുടുംബശ്രീ മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു.
ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും തിരുവനന്തപുരം സോണല്‍ ഹെഡുമായ കുര്യാക്കോസ് കോനില്‍, കുടുംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ ധാരണാപത്രം കൈമാറി. ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം സോണല്‍ ഓഫീസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ജേക്കബ് ഈപ്പന് പങ്കെടുത്തു.
കോവിഡ് കാരണമായുള്ള ലോക്ക് ഡൗണ്‍ മൂലം കുടുംബങ്ങള്‍ക്കുണ്ടായ തൊഴില്‍, വരുമാന നഷ്ടം തുടങ്ങിയവ കണക്കിലെടുത്താണ് കുടുംബശ്രീ അംഗങ്ങള്‍ക്കു വായ്പ അനുവദിക്കുന്നത്.
അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉടനടി വായ്പാ സഹായം അനുവദിക്കുമെന്നു ബാങ്ക് അധികൃതർ അറിയിച്ചു. പലിശ തുക സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കും.