കൊച്ചി: കാര്‍ വാങ്ങുന്നതിനും ബുക്കിംഗിനും പുതിയ ഡിജിറ്റല്‍ സംവിധാനമൊരുക്കി നിസാന്‍ ഇന്ത്യ.ഒരു ഷോറൂം അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കുന്ന വെര്‍ച്വല്‍ ഷോറൂം സംവിധാനമാണ് നിസാന്‍ അവതരിപ്പിച്ചത്. പുതിയ നിസാന്‍ കിക്ക്സ് 2020 ന്റെ ഓണ്‍ലൈന്‍ ബുക്കിംഗും മറ്റും വെര്‍ച്വല്‍ ഷോറൂം വഴിയും നടത്താം. ഡാറ്റ്സന്‍ പോര്‍ട്ട്ഫോളിയോയിലെ എല്ലാ വാഹനങ്ങളുടെയും ബുക്കിംഗും പര്‍ച്ചേസും ഇനി ഓണ്‍ലൈന്‍ വഴി നടത്താനാകും. വാഹന ഫിനാന്‍സിനായി ബുക്ക് ചെയ്യാനും അപേക്ഷിക്കാനും ഇതിലൂടെ സാധിക്കും.