കൊച്ചി: ചെറുകിട, ഇടത്തരം, സൂക്ഷ്മ ബിസിനസ് മേഖലയിലെ വിവിധോദ്ദേശ്യ സേവന ദാതാക്കളായ ഖാത്താ ബുക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ ബിസിനസ് മേഖലയ്ക്ക് 450 കോടി രൂപ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ വ്യാപാരികളെയും ഡിജിറ്റലാകാന്‍ സഹായങ്ങള്‍ ലഭ്യമാക്കുന്ന ഖാത്താ ബുക്കിനെ, ദക്ഷിണേന്ത്യയില്‍ നഗരങ്ങളിലേയും പട്ടണങ്ങളിലേയും 75 ലക്ഷം റജിസ്റ്റേര്‍ഡ് വ്യാപാരികള്‍ ദൈനംദിന ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രയിക്കുന്നുണ്ട്.