കോട്ടയം: ഡിജിറ്റൽ ബ്രാൻഡായ ഓക്സിജൻ ആഗോള കംപ്യൂട്ടർ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ലെനോവ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് അർഹരായി. 2019-20 സാന്പത്തികവർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറൻസിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം.