മുംബൈ: ജൂണിലവസാനിക്കുന്ന ത്രൈമാസത്തിൽ ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 45 ശതമാനം കുറയുമെന്നു ഗോൾഡ്മാൻ സാക്സ്. 2020-21 ധനകാര്യ വർഷം മൊത്തം അഞ്ചു ശതമാനം കുറവാണു പ്രതീക്ഷ. നേരത്തേ ഈ നിക്ഷേപബാങ്ക് 0.4 ശതമാനം കുറവാണു പ്രതീക്ഷിച്ചത്.
സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപി 20 ശതമാനം കൂടുമെന്നും അടുത്ത ത്രൈമാസങ്ങളിലും വളർച്ച തുടരുമെന്നും ബാങ്ക് പ്രവചിച്ചു.
സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപി 20 ശതമാനം കൂടുമെന്നും അടുത്ത ത്രൈമാസങ്ങളിലും വളർച്ച തുടരുമെന്നും ബാങ്ക് പ്രവചിച്ചു.