മുംബൈ: ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇന്റർ ഗ്ലോബ് എന്റർപ്രൈസസ് ഓസ്ട്രേലിയയിലെ വിർജിൻ ഓസ്ട്രേലിയ എന്ന വിമാനക്കന്പനിയെ വാങ്ങാൻ ശ്രമിക്കുന്നു. ഇപ്പോൾ പാപ്പർ നടപടിയിലാണ് ഓസ്ട്രേലിയയിലെ വലിയ വിമാനക്കന്പനികളിലൊന്നായ ഇത്. ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസനു പങ്കാളിത്തമുള്ള ഈ കന്പനി 700 കോടി ഡോളർ കടബാധ്യത മൂലം ഞെരുക്കത്തിലാണ്. കോവിഡിനെത്തുടർന്നുള്ള യാത്രാവിലക്കുകൾ കന്പനിക്കു മാരകമായി.
രാഹുൽ ഭാട്ടിയ, രാകേഷ് ഗാംഗ്വാൾ എന്നിവർ ചേർന്നു തുടങ്ങിയ ഇന്റർഗ്ലോബ് 2006-ലാണ് ആരംഭിച്ചത്. ഇൻഡിഗോയ്ക്ക് ഇപ്പോൾ 261 വിമാനങ്ങളുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കന്പനിയാണ് ഇൻഡിഗോ ഇപ്പോൾ. ഭാട്ടിയയും കുടുംബവുംകൂടി 37.8 ശതമാനവും ഗാംഗ്വാളും കുടുംബവുംകൂടി 36.64 ശതമാനവും ഓഹരി ഇപ്പോൾ കൈയാളുന്നു.