ന്യൂയോർക്ക്: അമേരിക്കയിലെ പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ചെയിൻ ആയ ജേസി പെന്നി കന്പനി പാപ്പർ ഹർജി നൽകി. 118 വർഷം പഴക്കമുള്ള കന്പനിക്ക് കഴിഞ്ഞവർഷം 1202 കോടി ഡോളർ (90,150 കോടി രൂപ) വിറ്റുവരവുണ്ടായിരുന്നു. 846 സ്റ്റോറുകളും 90,000 ജീവനക്കാരുമുണ്ട് കന്പനിക്ക്.