കൊച്ചി: രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോടനുബന്ധിച്ചു പ്രതിസന്ധിയിലായ ഇന്ത്യയിലുടനീളമുള്ള വില്‍പ്പന, സേവന ബിസിനസ് പങ്കാളികളെ പിന്തുണയ്ക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.
പാക്കേജ് ഉടനടി ഡീലര്‍മാര്‍ക്കു ലഭ്യമാക്കും. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവില്‍ എല്ലാ ഡീലര്‍മാരുടെയും കൈവശമുള്ള ബിഎസ് 6 വാഹനങ്ങളുടെ പലിശ ചെലവും ഹോണ്ട വഹിക്കുമെന്നു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യദ്വീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു.
സെയില്‍സ്, സര്‍വീസ്, സ്പെയര്‍ പാര്‍ട്സ് തുടങ്ങി മൂന്നു മേഖലയ്ക്കും പാക്കേജിന്റെ ആനുകൂല്യം ലഭിക്കും. ലോക്ക്ഡൗണ്‍ സമയത്ത് (മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെ) സൗജന്യ സര്‍വീസും വാറണ്ടിയും നിശ്ചയിച്ചിരുന്ന ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യം രണ്ടു മാസം കൂടി നീട്ടുന്നതായി നേരത്തെ ഹോണ്ട പ്രഖ്യാപിച്ചിരുന്നു.
എല്ലാ വിതരണക്കാര്‍ക്കും ഡീലര്‍മാര്‍ക്കും സേവനദാതാക്കള്‍ക്കുമായി ഏകദേശം 1,700 കോടി രൂപയോളം യഥാസമയം നല്‍കുകയും ചെയ്തിരുന്നു.