കൊച്ചി: ലോക്ക് ഡൗണിൽ പുറത്തിറങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. തൊഴിലാളികള്‍ക്ക് വൈദ്യപരിശോധന സൗകര്യമൊരുക്കി ബന്ധു ക്ലിനിക്ക് എന്ന പേരില്‍ ബാങ്ക് തയാറാക്കിയ ആദ്യത്തെ മൊബൈല്‍ ക്ലിനിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സിഎംഐഡിയുടെയും സഹകരണത്തോടെ എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ സേവനം നല്കിവരുന്നു. ക്ലിനിക്കിന്റെ ദൈനംദിന ചെലവുകള്‍ വഹിക്കുന്നത് ഇസാഫ് ബാങ്കാണ്.
പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ടിവികളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. വര്‍ഷങ്ങളായി ഇസാഫ് അതിഥിത്തൊഴിലാളികള്‍ക്കു വേണ്ടി ഗര്‍ഷോം എന്ന ബാങ്കിംഗ് പദ്ധതിയും ചെയ്യുന്നുണ്ടെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.