കൊച്ചി: കനറാ ബാങ്കിന്റെ പലിശ നിരക്കിലെ ഇളവ് ഇന്നലെമുതല്‍ പ്രാബല്യത്തില്‍ വന്നു. എല്ലാ വായ്പകളുടെയും എംസിഎല്‍ആര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം കാലയളവുള്ള വായ്പകളുടെ പലിശനിരക്ക് 0.35 ശതമാനവും, ആറു മാസക്കാലയളവിലുള്ളവ 0.30 ശതമാനവും കുറയും.
മൂന്ന്, ഒരു മാസക്കാലയളവുകളുള്ള വായ്പകളുടെ പലിശനിരക്ക് യഥാക്രമം 0.20, 0.15 ശതമാനമാകും. ഇതോടെ എല്ലാ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെയും പുതിയ പലിശനിരക്ക് 7.50 ശതമാനത്തിനും 7.85 ശതമാനത്തിനുമിടയിലായിരിക്കും. റീപ്പോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തില്‍നിന്ന് 7.30 ശതമാനമായും വെട്ടിക്കുറച്ചു.