കോട്ടയം: റബർ കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനു കർഷകരാണു കൊറോണ ക്കാലത്ത് കേരളത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത്. പുതിയ സീസണിലേക്കുള്ള കൃഷിപ്പണികൾ തുടങ്ങാനുള്ള സമയമാണിത്. ഉത്പാദനം കുറയുന്നത് അനിയന്ത്രിതമായ റബർ ഇറക്കുമതിക്ക് വഴിയൊരുക്കുകയും ചെയ്യും.
കൊറോണ നിയന്ത്രിത കൃഷി ഇളവുകളിൽ റബർ മേഖലയെയും ഉൾപ്പെടുത്തണമെന്ന് കണ്‍സോർഷ്യം ഓഫ് ഇന്ത്യൻ റബർ ഗ്രോവേഴ്സ് ഓർഗനൈസേഷൻ (സിഐആർജിഒ) ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളി, കണ്‍വീനർ ജോണി മാത്യു പൊട്ടംകുളം എന്നിവർ ആവശ്യപ്പെട്ടു.