തൃശൂർ: ഒരു ലക്ഷം കുടുംബങ്ങൾക്കു സഹായമെത്തിക്കാനുള്ള അമിതാഭ് ബച്ചന്റെ ‘വി ആർ വണ്‍’ പദ്ധതിക്കു കല്യാണ്‍ ജ്വല്ലേഴ്സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്കാണ് അമിതാഭ് ബച്ചന്റെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നത്. ഇതിൽ അമ്പതിനായിരം പേരുടെ കുടുംബങ്ങൾക്കുള്ള സഹായമാണ് കല്യാണ്‍ ജ്വല്ലേഴ്സ് നൽകുന്നത്.
സ്വർണാഭരണ നിർമാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങൾക്കാണ് കല്യാണ്‍ സഹായമെത്തിക്കുക. കേരളത്തിലെ ജ്വല്ലറി മാനുഫാക്ചറേഴ്സ് അസോസിയേഷൻ, കോയമ്പത്തൂർ ജ്വല്ലേഴ്സ് അസോസിയേഷൻ, മുംബൈയിലെ ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗണ്‍സിൽ എന്നീ സംഘടനകൾ നിർദേശിക്കുന്ന സ്വർണാഭരണ നിർമാണ മേഖലയിലെ ദിവസവേതനക്കാർക്കാണ് "ഗോൾഡ്സ്മിത്ത് റിലീഫ് ഫണ്ട്' വഴി സഹായമെത്തിക്കുക.
സിനിമാമേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിർദേശിക്കും. ആഗോളതലത്തിൽ മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്നു കല്യാണ്‍ ജ്വല്ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.