തിരുവനന്തപുരം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സഹകരണ സ്ഥാപനങ്ങളിൽനിന്നും സഹകരണബാങ്കുകളിൽനിന്നും എടുത്തിട്ടുള്ള വായ്പകൾക്കു സംസ്ഥാന സഹകരണ വകുപ്പ് മൊറട്ടോറിയം പ്രഖ്യാപിച്ചു.
2020 ജനുവരി ഒന്നു മുതൽ മേയ് 31 വരെയാണു മൊറട്ടോറിയം. എല്ലാവിധ വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്. മൊറട്ടോറിയം കാലാവധിയിൽ വായ്പകൾക്കു പിഴപ്പലിശ ഈടാക്കാൻ പാടില്ല. കൂടാതെ നിലവിലുള്ള നിശ്ചിത നിരക്കിലുള്ള പലിശ ബാങ്കുകൾക്കു മൊറട്ടോറിയം കാലാവധിക്കു ശേഷം ഈടാക്കാം. എന്നാൽ, സഹകരണ സ്ഥാപനങ്ങൾ സ്വന്തം ഫണ്ട് ഉപയോഗിച്ചു നൽകുന്ന വായ്പകളിലെ പലിശ അതാതു സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ തീരുമാനമനുസരിച്ച് ആവശ്യമെങ്കിൽ ഇളവു ചെയ്തു കൊടുക്കാം.