കൊച്ചി: കോവിഡ് 19ന് എതിരായ രാജ്യത്തിന്റെ പോരാട്ടത്തിനു പിന്തുണയേകി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കും.
കൂടാതെ കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സമാശ്വാസ പ്രവർത്തനങ്ങൾക്കായി ബാങ്ക് വിവിധ എന്‍ജിഒകളുമായി സഹകരിക്കും. അവശ ജനവിഭാഗങ്ങൾക്കു റേഷന്‍, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ എത്തിക്കാനായി യുണൈറ്റഡ് വേ ഓഫ് മുംബൈ, സ്വദേശ് ഫൗണ്ടേഷന്, സിഐഐ ഫൗണ്ടേഷന് തുടങ്ങിയവയുമായാവും ബാങ്ക് പ്രാരംഭ ഘട്ടത്തില്‍ സഹകരിക്കുക.
ഇവരിലൂടെ 70,000 ഗുണഭോക്താക്കള്‍ക്കു സഹായമെത്തിക്കാനാണു ലക്ഷ്യമിടുന്നത്. 160ല്‍ ഏറെ വര്‍ഷങ്ങളായി രാജ്യത്തു പ്രവർത്തിക്കുന്ന ബാങ്ക് എന്ന നിലയില്‍ ഈ പോരാട്ടത്തില്‍ പങ്കാളിയാകുന്നതു തങ്ങളുടെ ചുമതലയായി കരുതുന്നുവെന്നു സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യ സിഇഒ സെറിന്‍ ദാരുവാല പറഞ്ഞു.