മുംബൈ: കോവിഡ് കണക്കിലെടുത്തു സംസ്ഥാനങ്ങൾക്കു റിസർവ് ബാങ്കിന്റെ സഹായം. സംസ്ഥാനങ്ങളുടെ വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിന്റെ പരിധി 30 ശതമാനം വർധിപ്പിച്ചു. 90 ദിവസത്തിനകം തിരിച്ചടയ്ക്കേണ്ട വായ്പകളാണ് ഇവ. സെപ്റ്റംബർ 30 വരെയുള്ള കാലത്തേക്കാണ് ഈ സൗകര്യം.
ഇതോടൊപ്പം വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിന്റെ ക്വോട്ട പുതുക്കി നിശ്ചയിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.
കേന്ദ്ര സർക്കാരിനുള്ള വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് പരിധി റിസർവ് ബാങ്ക് 1.2 ലക്ഷം കോടി രൂപയായി വർധിപ്പിച്ചു. ഇതുവരെ 75000 കോടി രൂപയായിരുന്നു.
കയറ്റുമതിക്കാർക്കു കയറ്റുമതി വരുമാനം നാട്ടിലെത്തിക്കാനുള്ള സമയപരിധി ഒന്പതുമാസത്തിൽനിന്നു 15 മാസമായി വർധിപ്പിച്ചു. ജൂലൈ 31 വരെയുള്ള ബാധ്യതകൾക്കാണിത്.