കൊച്ചി: കനറ ബാങ്ക്-സിന്‍ഡിക്കറ്റ് ബാങ്ക് ലയനത്തോടെ ഇന്ത്യയിലെ മുന്‍നിര പൊതുമേഖല ബാങ്കായി കനറ ബാങ്ക് മാറി. ഇന്നു മുതല്‍ സിന്‍ഡിക്കറ്റ് ബാങ്കിന്റെ എല്ലാ ശാഖകളും കനറ ബാങ്ക് ശാഖകളായി പ്രവര്‍ത്തിക്കും.
ഇതോടെ കനറ ബാങ്ക് ശാഖകള്‍ 10,391 ആയും എടിഎമ്മുകള്‍ 12,829 ആയും വര്‍ധിക്കും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആകും. ഇരുബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ക്കു തടസമുണ്ടാകില്ലെന്നു കനറ ബാങ്ക് അറിയിച്ചു. ഈ ലയനത്തോടെ കരുത്തുറ്റ ബാങ്കിംഗ് സ്ഥാപനമായി കാനറ ബാങ്ക് മാറുമെന്നും ഇരു ബാങ്കുകളുടേയും സമ്പന്ന സേവന പൈതൃകം ഇതിനു മുതല്‍ക്കൂട്ടാകുമെന്നും കനറ ബാങ്ക് എംഡിയും സിഇഒയുമായ എൽ.വി. പ്രഭാകര്‍ പറഞ്ഞു.
ഇരു ബാങ്കുകളും നല്‍കിവരുന്ന സേവനങ്ങള്‍ അതുപോലെ തന്നെ തുടരും. കോര്‍ ബാങ്കിംഗ് സംവിധാനത്തിന്റെ ഏകീകരണവും ഏറെ വൈകാതെ ഉണ്ടാകും. നിലവിലെ ബാങ്കിംഗ് സേവനങ്ങൾക്കു പുറമെ, ചെറുകിട ഇടത്തരം സംരംഭകര്‍, വ്യാപാരികള്‍, പ്രഫഷണലുകള്‍ എന്നിവര്‍ക്കായി പുതിയ പദ്ധതികളും കനറ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്.
റീട്ടെയ്്ൽ വായ്പാ ഇനങ്ങളില്‍ പുതിയ ഭവനവായ്പാ പദ്ധതിയും മഴവെള്ള സംഭരണി നിര്‍മാണ വായ്പയും അവതരിപ്പിച്ചു.
കോവിഡ്-19 മൂലം പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധനത്തിന്റെ 10 മുതല്‍ 35 ശതമാനം വരെ വായ്പ നല്കുന്ന പദ്ധതിയും കനറ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.