ന്യൂഡൽഹി: ശുഭപ്രതീക്ഷയ്ക്കു വഴികാണാത്ത സാഹചര്യത്തിലാണ് പുതിയ സാന്പത്തികവർഷം ഇന്ന് ആരംഭിക്കുന്നത്. 2024-ൽ അഞ്ചുലക്ഷം കോടി ഡോളർ ജിഡിപി ലക്ഷ്യമിടുന്ന രാജ്യത്തിന് നിർണായകവർഷം തിരിച്ചടികളാണ് മുന്നിൽ കാണാനാവുന്നത്.
കോവിഡ്-19 മഹാമാരി പ്രതീക്ഷിക്കാത്ത അശനിപാതമായി. കറൻസി റദ്ദാക്കലും ഒരുക്കമില്ലാത്ത ജിഎസ്ടി നടപ്പാക്കലും എല്ലാം മൂലം രോഗശയ്യയിലായിരുന്ന സന്പദ്ഘടനയ്ക്ക് ഇതു വല്ലാത്ത പ്രഹരമായി. ഇന്ന് ആരംഭിക്കുന്ന സാന്പത്തികവർഷം തിരിച്ചുകയറ്റം പ്രതീക്ഷിച്ചവരെല്ലാം ഇപ്പോൾ നിരാശരാണ്. മാന്ദ്യം നീണ്ടുനിൽക്കരുതേ എന്നാണ് എല്ലാവരുടെയും പ്രാർഥന.
ഇപ്പോഴത്തെ തകർച്ചയിൽ ചൈനയും ഇന്ത്യയും മാത്രമേ പിടിച്ചുനിൽക്കൂ എന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അൺക്ടാഡ് (യുഎൻ കോൺഫറൻസ് ഓൺ ട്രേഡ് ആന്‍ഡ് ഡെവലപ്മെന്റ്) ഇന്നലെ വിലയിരുത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ റിപ്പോർട്ട് വികസ്വര രാജ്യങ്ങൾക്കു മൂന്നുലക്ഷം കോടി ഡോളറിന്റെ മൂലധനനിക്ഷേപം നഷ്ടമാകുമെന്നു കണക്കാക്കി. ഇതുമൂലമുള്ള കോട്ടം പരിഹരിക്കാൻ രണ്ടുമൂന്നു വർഷംകൊണ്ട് വികസ്വരരാജ്യങ്ങളിലേക്ക് രണ്ടരലക്ഷം കോടി ഡോളർ നിക്ഷേപം എത്തണമെന്ന് റിപ്പോർട്ട് നിർദേശിച്ചു.
ഇന്ന് ആരംഭിക്കുന്ന സാന്പത്തികവർഷം ഇന്ത്യയുടെ ജിഡിപി വളർച്ചയെപ്പറ്റി പ്രമുഖ വിശകലന സ്ഥാപനങ്ങളുടെ പ്രവചനം ഇങ്ങനെ:
സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് 3.5%
മൂഡീസ് 2.5%
ഇക്ര 2.0 %