കോട്ടയം: ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ ആരും വാടക പിരിക്കരുതെന്ന് ഓൾ കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ നിർദേശിച്ചു.
വ്യാപാര സംഘടനകൾ, കേറ്ററിംഗ് യൂണിറ്റുകൾ, എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് അസോസിയേഷൻ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, ടെയ്ലേഴ്സ് അസോസിയേഷൻ, ബ്യട്ടീഷൻ ആൻഡ് ഹെയർ കട്ടിംഗ് അസോസിയേഷൻ, ട്യൂഷൻ സെന്ററുകൾ, പ്രൈവറ്റ് സെക്യൂരിറ്റി സംഘടനകൾ, ഇന്റർനെറ്റ് കഫേ സെന്ററുകൾ, ചെറുകിട സംരംഭകർ, മാധ്യമഓഫീസുകൾ തുടങ്ങിയവർ വാടക നൽകുന്നതിലുള്ള ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പൻ പറഞ്ഞു. വാടകയിൽ ഇളവ് വരുത്തുന്നതു സംബന്ധിച്ചുള്ള തീരുമാനം പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.