ന്യൂഡൽഹി: എൽപിജി വിതരണ ശൃംഖലയിലെ ആർക്കെങ്കിലും കോവിഡ് -19 മൂലം ജീവാപായം ഉണ്ടായാൽ അഞ്ചു ലക്ഷം രൂപയുടെ എക്സ്ഗ്രേഷ്യ സഹായം അനുവദിക്കുമെന്നു പൊതുമേഖലാ എണ്ണക്കന്പനികൾ പ്രഖ്യാപിച്ചു.
ഷോറൂം ജീവനക്കാർ, ഗോഡൗൺ കീപ്പർമാർ, മെക്കാനിക്കുകൾ, ഡെലിവറി ജീവനക്കാർ തുടങ്ങിയവർക്കാണ് ഈ ആശ്വാസ നടപടി. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഈ നടപടിയെ സ്വാഗതം ചെയ്തു.