കൊച്ചി: മുൻനിര ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോര്‍ കന്പനി, ഗ്രൂപ്പ് സ്ഥാപനങ്ങളായ ടിവിഎസ് ക്രെഡിറ്റ് സര്‍വീസസ്, സുന്ദരം ക്ലേടണ്‍ എന്നിവ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ നൽകും. ഗ്രൂപ്പിന്റെ സാമൂഹ്യസേവന വിഭാഗമായ ശ്രീനിവാസന് സര്‍വീസസ് ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടാതെയാണ് ഇതെന്നും ടിവിഎസ് മോട്ടോര്‍ കന്പനി ചെയര്മാന് വേണു ശ്രീനിവാസന് പറഞ്ഞു.