ന്യൂഡൽഹി: മോട്ടോർ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷ്വറൻസ് പ്രീമിയം വർധന നീട്ടിവച്ചു. ഏപ്രിൽ ഒന്നിനു വർധിച്ച പ്രീമിയം നടപ്പാക്കാനായിരുന്നു തീരുമാനം. എന്നാൽ കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തിൽ വർധന നടപ്പാക്കൽ അനിശ്ചിതകാലത്തേക്കു നീട്ടി.
2019-20ലെ നിരക്ക് തത്കാലം തുടരുമെന്ന് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു. ഐആർഡിഎഐ നിരക്ക് ഉയർത്തുന്നതുവരെ നിലവിലെ നിരക്ക് തുടരും.