മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പകൾക്കും നിക്ഷേപങ്ങൾക്കും പലിശ കുറച്ചു. റിസർവ് ബാങ്ക് റീപോ നിരക്ക് 0.75 ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണിത്. വായ്പാപലിശയിൽ 0.75 ശതമാനം കുറവ് ബാങ്ക് വരുത്തിയിട്ടുണ്ട്.
എക്സ്റ്റേണൽ ബെഞ്ച് മാർക്ക് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ഇബിആർ) ഇനി 7.05 ശതമാനമായിരിക്കും. റീപോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് (ആർഎൽഎൽആർ) 6.65 ശതമാനമാകും. പുതിയ നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വരും.
മുപ്പതുവർഷ കാലാവധിയുള്ള ഭവനവായ്പയിൽ ഒരു ലക്ഷം രൂപയ്ക്ക് ഇഎംഐയിൽ 52 രൂപയാണ് ഇതുവഴി കുറയുക.എസ്ബിഐയുടെ സ്ഥിരനിക്ഷേപ പലിശകളും കുറയും. ഒരു വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് അര ശതമാനവും അതിൽ കൂടുതൽ കാലാവധിയുള്ളവയ്ക്ക് 0.20 ശതമാനവുമാണു കുറയുക.
പത്തുവർഷം വരെ കാലാവധികളിലും 5.7 ശതമാനം. രണ്ടു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണിത്. മുതിർന്ന പൗരർക്ക് അരശതമാനം കൂടുതൽ ലഭിക്കും.