കൊച്ചി: കൊവിഡ്- 19നെതിരായ പോരാട്ടത്തിനു പിന്തുണയുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ. ദക്ഷിണ കൊറിയയിൽനിന്നു കോവിഡ് -19 പ്രതിരോധത്തിനുള്ള അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കിറ്റുകൾ ഇന്ത്യയിലെത്തിക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ(എച്ച്എംഎൽ) സിഎസ്ആർ വിഭാഗമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഫൗണ്ടേഷൻ(എച്ച്എംഐഎഫ്) തീരുമാനിച്ചു.
25,000 ത്തിലധികം പേരിലേക്ക് ഇത് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് ദുരിതബാധിത പ്രദേശങ്ങളിലെ ആശുപത്രികൾക്കു വിതരണം ചെയ്യും. നൂതന ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗ് കിറ്റുകളിലൂടെ വിതരണത്തിലൂടെ 25000 ത്തിലധികം ആളുകളെ സഹായിക്കാൻ കഴിയുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ എസ്.എസ്. കിം പറഞ്ഞു.