മുംബൈ: സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വാർഷിക പൊതുയോഗം(എജിഎം) നടത്തുന്നതിന് ഒരു മാസം സാവകാശം നല്കി. വലിയ കന്പനികൾ സാന്പത്തികവർഷം അവസാനിച്ച് അഞ്ചുമാസത്തിനകം എജിഎം നടത്തണം എന്നത് ആറുമാസം എന്നാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തേക്കു മാത്രമാണ് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അനുമതി നല്കിയത്.