കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇന്നലെ കുറഞ്ഞു. ഇതോടെ പവന് 30,240 രൂപയും ഗ്രാമിന് 3,780 രൂപയുമായി. കോവിഡ്-19 സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ 25 വരെ ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ വ്യാപാരം കുറവാണ്.