തിരുവനന്തപുരം: ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തിൽ പരാതി പരിഹാര കമ്മിറ്റിക്കു രൂപം നൽകി. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്.
കേന്ദ്ര നികുതി ചീഫ് കമ്മീഷണർ, സംസ്ഥാന നികുതി കമ്മീഷണർ എന്നിവർ അധ്യക്ഷരായ കമ്മിറ്റിയിൽ ഉദ്യോഗസ്ഥതലത്തിൽ നിന്ന് അഞ്ചു പേരും വിവിധ വ്യാപാര സംഘടനകളുടെ പ്രതിനിധികളായി പതിനാറു പേരും നികുതി പ്രഫഷണലുകളെ പ്രതിനിധീകരിച്ച് നാലു പേരും കമ്മിറ്റിയിലുണ്ട്.