കൊച്ചി: യൂണിയന് അസറ്റ് മാനേജ്മെന്റ് കമ്പനി പുതിയ യൂണിയന് മിഡ് ക്യാപ് ഫണ്ട് ആരംഭിക്കുന്നു. പ്രധാനമായും മിഡ് ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീമാണിത്. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) മാര്‍ച്ച് രണ്ടിനു തുടങ്ങി 16ന് അവസാനിക്കും. മാര്‍ച്ച് 23നായിരിക്കും അലോട്ട്മെന്റ്. തുടര്വില്പനയ്ക്കും വീണ്ടും വാങ്ങുന്നതിനുമായി മാര്‍ച്ച് 30ന് വീണ്ടും തുറക്കും.
ഈ സ്കീം ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്നത് നിഫ്റ്റി മിഡ്ക്യാപ് 100 ഇന്ഡക്സിനെതിരേയാണ്. വിനയ് പഹാരിയയും ഹാര്‍ദിക് ബോറയും ചേര്‍ന്നാണ് ഇത് കൈകാര്യം ചെയ്യുന്നത്. 5000 രൂപ മുതല്‍ നിക്ഷേപിക്കാം. ഈ സ്കീം പ്രധാനമായും മിഡ് ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി അനുബന്ധ ഉപകരണങ്ങളിലും നിക്ഷേപിക്കും. നിക്ഷേപകര്‍ക്ക് ഉത്പന്നങ്ങളുടെ വലിയ ശ്രേണി വാഗ്ദാനം ചെയ്യുന്നതിലെ ഒരു പ്രധാന പടിയാണ് യൂണിയന് മിഡ് ക്യാപ് ഫണ്ടിന്റെ ആരംഭമെന്ന് യൂണിയന് അസറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജി. പ്രദീപ് കുമാര്‍ പറഞ്ഞു.