കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.03 രൂപയും ഡീസല്‍ 68.36 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 75.40 രൂപയും ഡീസല്‍ വില 69.65 രൂപയുമാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയുമ്പോഴാണ് ഇന്ധനവിലയില്‍ നേരിയ കുറവ് മാത്രം ഉണ്ടായത്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 54 ഡോളറിനു താഴെയും ഡബ്ല്യുടിഐ ഇനത്തിന് 50 ഡോളറിന് താഴെയുമാണ് വില. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് ഇന്നലെ ഇന്ധനവിലയില്‍ ഏതാനും പൈസയുടെ മാത്രം കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്.