കൊച്ചി: വാര്‍ത്താവിനിമയരംഗത്ത് ഏറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കംകുറിച്ചു ബിഎസ്എന്‍എല്‍ ആരംഭിക്കുന്ന ഭാരത് എയര്‍ ഫൈബര്‍ സര്‍വീസിന്റെ ഉദ്ഘാടനം ഇന്നു നടക്കും. രാവിലെ 11ന് കലൂര്‍ ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ ഡയറക്ടര്‍ വിവേക് ബന്‍സാല്‍ ഉദ്ഘാടനം ചെയ്യും.