കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പുതിയ കൂടുതൽ ശക്തമായ യൂണിക്കോണ്‍ ബിഎസ്-6 അവതരിപ്പിച്ചു. കൂടുതൽ പ്രകടനമികവും ഉയർന്ന കാര്യക്ഷമതയും പ്രദാനം ചെയ്യുന്നതിനു 160 സിസി പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) എൻജിനും ആന്റി ബ്രേക്ക് സിസ്റ്റവുമാണ് യൂണിക്കോണ്‍ ബിഎസ്-6ലുളളത്. എച്ച്ഇടി ട്യൂബ്ലെസ് ടയറുകളാണ് മറ്റൊരു സവിശേഷത. ആറു വർഷത്തെ വാറണ്ടി പാക്കേജുണ്ട്. (3 വർഷത്തെ സ്റ്റാൻഡേർഡ് + 3 വർഷം ഓപ്ഷണൽ എക്സ്റ്റെൻഡഡ് വാറന്റി).വില 93,593 രൂപ മുതൽ.