കൊച്ചി: ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഗ്രാന്റ് ഐ ടെൻനിയോസിന്റെ ബിഎസ്6 1.01 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്‍ജിനോടുകൂടിയ സ്പോര്‍ട്സ് വേരിയന്റ് അവതരിപ്പിച്ചു. ഗ്രാന്റ് ഐടെൻ നിയോസിന്റെ പെട്രോള്‍, ഡീസല്‍, സിഎന്‍ജി വേരിയന്റുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. പവര്‍ പാക്ക്ഡ് പ്രകടനം ആഗ്രഹിക്കുന്ന വാഹനപ്രേമികള്ക്കുവേണ്ടിയാണ് ഗ്രാന്റ് ഐ ടെൻ് നിയോസിന്റെ പുതിയ സ്പോര്‍ട്സ് വേരിയന്റ് അവതരിപ്പിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു. 7,68,050 രൂപ മുതലാണ് എക്സ് ഷോറൂം വില.