കൊച്ചി: എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയശേഷം സ്വര്‍ണവില ഇന്നലെ കുറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി മുന്നോട്ടു കുതിച്ച സ്വര്‍ണവില ഇന്നലെ രണ്ടു തവണയായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
രാവിലെ ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവ് രേഖപ്പെടുത്തിയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ വീണ്ടും ഇടിയുകയായിരുന്നു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3,940 രൂപയും പവന് 31,520 രൂപയുമായി.
കഴിഞ്ഞ ദിവസം രണ്ടു തവണയായി വര്‍ധിച്ച സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ പവന് 32,000 രൂപയിലും ഗ്രാമിന് 4,000 രൂപയിലും എത്തിയശേഷമാണു കുത്തനെ താഴേക്കിറങ്ങിയത്.