കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ 2013-ല്‍ ആരംഭിച്ച പ്രമുഖ സംരംഭക കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വിബിഎ) സംഘടിപ്പിക്കുന്ന വിജയീ ഭവ അലുംമ്നി ബിസിനസ് സമ്മിറ്റും അവാര്‍ഡ് നിശയും 27നു ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നടക്കുമെന്നു വിബിഎ പ്രസിഡന്റ് എം.കെ. നൗഷാദ്, സെക്രട്ടറി സി.എന്‍. ആഗ്ഫ, പ്രോഗ്രാം ഡയറക്ടര്‍ കെ. ശ്രീദേവി എന്നിവര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നിനു സെഷനുകള്‍ ആരംഭിക്കും. വൈകിട്ട് 6.30നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുഖ്യാതിഥിയാകും. ഐഡി ഫ്രെഷ് കോഫൗണ്ടറും സിഇഒയുമായ പി.സി മുസ്തഫ വിശിഷ്ടാതിഥിയായിരിക്കും.
എട്ടു സെഷനുകളിലായി വികെസി ഗ്രൂപ്പ് ഡയറക്ടര്‍ അബ്ദുള്‍ റസാഖ്, ആത്മീയഗുരു മോഹന്‍ജി, സന്ദീപ ഹോട്ടല്‍ ശൃംഖലയുടെ ഡയറക്ടര്‍ പട്രീഷ്യ നാരായണന്, വര്‍മ ആന്‍ഡ് വര്‍മ സീനിയര്‍ പാര്‍ട്ണര്‍ വി. സത്യനാരായണന് തുടങ്ങി 12 പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www. summit. vijayeebhava.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 94474 58853.