കൊച്ചി: കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിജയകരമായി പ്രവർത്തിക്കുന്ന ബ്ലൂം ഹോട്ടല്‍ ഗ്രൂപ്പ് കൊച്ചിയിലും ഹോട്ടല്‍ തുറന്നു. ഫോര്‍ട്ട്കൊച്ചിയില്‍ ബ്ലൂം ബോത്തിക്, ദി വാട്ടര്‍ഫ്രണ്ട് ഗ്രാനറി’എന്ന പേരിലാണ് ഹെറിറ്റേജ് ഹോട്ടല്‍ തുറന്നത്. സംസ്ഥാനത്ത് 10 ഹോട്ടലുകള്‍കൂടി ആരംഭിക്കും. കോവളം, ആലപ്പുഴ, മൂന്നാര്‍, കുമരകം തുടങ്ങിയ സ്ഥലങ്ങളെല്ലാം പട്ടികയിലുണ്ട്. സൂറത്ത്, ചെന്നൈ, കോല്‍ക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കടന്നു 100 ഹോട്ടല്‍ എന്ന വളര്‍ച്ചാലക്ഷ്യം നേടാനാണു ശ്രമം.