കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്എംഐഎല്‍) നേതൃത്വത്തില്‍ ഹാപ്പിനെസ് ക്യാമ്പിനു തുടക്കം. ഇന്ത്യയിലൊട്ടാകെ 206 റൂറല്‍ ഔട്ട്ലെറ്റുകളിൽ 26 വരെ നടക്കുന്ന ക്യാമ്പില്‍ പാര്‍ട്സുകള്‍ക്കും സര്‍വീസിനും വിവിധ കിഴിവുകളും സൗജന്യ ടോപ് ഡ്രൈ വാഷ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. ഹ്യുണ്ടായ് കെയര്‍ ആപ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളിലും സ്പെയര്‍പാര്‍ട്സുകളിലും അധിക കിഴിവുകളും ഓഫറുകളും ലഭിക്കും.
ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് സന്തോഷകരമായ സേവന അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്നും നൂതന സേവന ഓഫറുകളിലൂടെ തങ്ങളുടെ ഗ്രാമീണ ഉപഭോക്താക്കളുമായി ബന്ധപ്പെടാനുള്ള അവസരം കൂടിയാണ് ഹ്യുണ്ടായ് ഹാപ്പിനെസ് ക്യാമ്പെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.