മുംബൈ: ജനപ്രിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡിന്റെ വാരാനിരിക്കുന്ന വേർഷൻ- ആൻഡ്രോയിഡ് 11 ന്റെ ആദ്യ ഡെവലപ്പർ പ്രിവ്യു ഗൂഗിൾ അവതരിപ്പിച്ചു. സുരക്ഷയ്ക്കും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്നതാണ് അണിയറയിലുള്ള ആൻഡ്രോയിഡ് 11 എന്ന സൂചന പുതിയ ഡെവലപ്പർ പ്രിവ്യുവിൽനിന്നു ലഭിക്കുന്നതായാണ് വിലയിരുത്തൽ.
5ജി കണക്ടിവിറ്റിക്കുള്ള ഫീച്ചറുകൾ, ഫോൾഡബിൾ സ്ക്രീൻ ഉൾപ്പെടെയുള്ള സ്ക്രീൻ രംഗത്തെ പുതുപ്രവണതക്കൾക്കനുസരിച്ചുള്ള മാറ്റങ്ങൾ, വിവിധ സോഷ്യൽ മീഡിയകൾ ഒരേ സമയം അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ, നോട്ടിഫിക്കേഷനുകളിൽനിന്നു ചിത്രം സഹിതം മറുപടി നൽകാനുള്ള സംവിധാനം തുടങ്ങിയവയൊക്കെ ഡെവലപ്പർ പ്രിവ്യുവിനെ ശ്രദ്ധേയമാക്കുന്നു.
സ്റ്റോറേജ്, ഗാലറി, കോൺടാക്ട് ലിസ്റ്റ് തുടങ്ങിയ വ്യക്തിവിവരങ്ങളിലേക്ക് ആപ്പുകൾക്ക് ഒരു നിശ്ചിത കാലത്തേക്കു മാത്രം അനുവാദം നൽകാനുള്ള അധികാരം ഉപയോക്താവിനു നൽകുന്നുണ്ടെന്നതാണ് മറ്റൊരു സവിശേഷത.
ഉപയോക്താവിന്റെ ലൊക്കേഷൻ വിവരങ്ങൾ ആപ്പുകൾ അനാവശ്യമായി ഉപയോഗിക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഗൂഗിളിന്റെ പിക്സൽ 2, പിക്സൽ 3 എ,പിക്സൽ 4 എന്നീ ഫോണുകൾ ഉപയോഗിച്ചു പുതിയ ഡെവലപ്പർ പ്രിവ്യു ഡൗണ്ലോഡ് ചെയ്യാനാകും. ഇതുവരെയുള്ള വർഷങ്ങളിൽ മാർച്ച് മാസത്തിലായിരുന്നു ഗൂഗിൾ തങ്ങളുടെ ആൻഡ്രോയിഡ് ഒഎസിന്റെ ആദ്യ ഡെവലപ്പർ പ്രിവ്യു പുറത്തിറക്കിയിരുന്നത്.
ഇക്കുറി നേരത്തെ എത്തിയതോടെ ആപ് ഡെവലപ്പേഴ്സിനു പുതിയ ആൻഡ്രോയിഡ് നന്നായി മനസിലാക്കി ആപ്ലിക്കേഷനുകൾ തയാറാക്കാൻ കൂടുതൽ സാവകാശം ലഭിക്കും. ആൻഡ്രോയിഡ് 11 ന്റെ കൂടുതൽ വിശദാംശങ്ങൾ മേയ്12 മുതൽ 14 വരെ നടക്കുന്ന ഗൂഗിൾ ഐഒ ഈവന്റിൽ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.