കൊച്ചി: സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി വിദേശത്തു മസാല ബോണ്ട് പുറത്തിറക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടു വിശദീകരണം തേടി.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ കേസില്‍ എതിര്കക്ഷിയാക്കിയിരുന്നെങ്കിലും ഇതൊഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിദേശത്തു മസാല ബോണ്ട് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിനു ഭരണഘടനാപരമായ അവകാശം ഇല്ലെന്നാണു ഹര്‍ജിയിലെ വാദം.
മസാല ബോണ്ട് വഴി ശേഖരിച്ച ഫണ്ടിന്റെ വിനിയോഗം തടയണം. മസാല ബോണ്ട് പുറത്തിറക്കുന്നതും ലിസ്റ്റ് ചെയ്യുന്നതും തടയണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ തിരുവനന്തപുരം സ്വദേശി എം.ആര്. രഞ്ജിത്ത് കാര്ത്തികേയന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞു ഹര്‍ജി വീണ്ടും പരിഗണിക്കും.