തിരുവനന്തപുരം: നോർക്ക റൂട്ട് പ്രവാസികൾക്കായി ആരംഭിച്ച ഗ്ലോബൽ കോൺടാക്ട് സെന്റർ ഒരു വർഷം പൂർത്തിയാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിൽ 33 വിദേശരാജ്യങ്ങളിൽനിന്ന് 1,77,685 കോളുകളും വെബ്സൈറ്റ് മുഖേന 37,255 ചാറ്റുകളും ലഭിച്ചു. നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റ് മുഖേന 2,320 പരാതികളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 15 ന് ദുബായിൽ നടന്ന ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിച്ചത്.
വിദേശരാജ്യങ്ങളിൽനിന്നു നോർക്കയുടെ സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ രജിസ്റ്റർ ചെയ്യാനും കോൺടാക്ട് സെന്റർ വഴി സാധിക്കും.
അന്താരാഷ്ട്ര ടോൾ ഫ്രീ നമ്പരായ 0091 8802012345 വഴിയാണ് സേവനങ്ങൾ ലഭിക്കുക. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്നു വിളിക്കുന്നവർക്ക് 1800 425 3939 ലും സേവനം ലഭിക്കും.