കൊച്ചി: സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷന്റെ റെഡ് ബട്ടണ്‍ പബ്ലിക് സേഫ്റ്റി പ്രോഗ്രാമിലേക്ക് പവിഴം ഓയില്‍ ആൻഡ് റൈസ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് 9,40,000 രൂപ നല്കി.
സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സീഡിംഗ് കേരള ഉച്ചകോടിയില്‍ പവിഴം ഓയില്‍ ആൻഡ് റൈസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി. ആന്റണി 9,40,000 രൂപയുടെ ചെക്ക് കെഎസ്യുഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.സജി ഗോപിനാഥിനു കൈമാറി. സംസ്ഥാന ഐടി സെക്രട്ടറി എം. ശിവകുമാര്‍, റെഡ് ബട്ടണ്‍ സിഇഒ സി.ആര്. മോഹന്‍, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍മാരായ ദീപക് ജോസ്, ഗോഡ്വിന് ആന്റണി എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കു സുരക്ഷ ഒരുക്കുന്നതിനു പവിഴം ഗ്രൂപ്പിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ ആദ്യം തിരുവനന്തപുരത്തും തൃശൂരിലും റെഡ് ബട്ടണ്‍ സംവിധാനം സ്ഥാപിക്കും.
റോബോട്ടിക് സംവിധാനമായ റെഡ് ബട്ടണ്‍ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതുവഴി സുരക്ഷയില്‍ പോലീസും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സഹായിക്കും.