കൊച്ചി: ഇരുചക്ര വാഹനങ്ങള്‍ക്കായി നൂതനവും പരിസ്ഥിതി സൗഹൃദവുമായ -120/8018 റാല്കോ ടയറുകളുമായി റാല്‍സണ്‍സ് ഇന്ത്യ ലിമിറ്റഡ്. ഓട്ടോ എക്സ്പോ 2020ലാണ് റാല്‍സണ്‍സ് (ഇന്ത്യ) ലിമിറ്റഡ് പരിസ്ഥിതി സൗഹൃദ ടയറുകള്‍ പുറത്തിറക്കിയത്.
സൈക്കിള്‍ ടയര്‍ മാര്‍ക്കറ്റില്‍ 50 ശതമാനം വിപണി വിഹിതമുള്ള റാല്‍സണ്‍സ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ സൈക്കിള്‍ ടയര്‍ നിര്‍മാതാക്കളാണ്. ഇരു ചക്ര വാഹന ടയര്‍ വിപണിയില്‍ രണ്ടു ബില്യണ്‍ ഡോളര്‍ ബിസിനസിലേക്കുള്ള പ്രധാന പദ്ധതികളാണ് കമ്പനി ആവിഷ്കരിക്കുന്നത്.
ഇരുചക്ര മോട്ടോര്‍ വാഹന ടയര്‍ വിഭാഗത്തിലേക്ക് പുതിയതായി കടന്നുവരുന്ന റാല്‍സണ്‍സ് ഇന്ത്യയുടെ വിപണി പങ്കാളിത്തം അഞ്ചു ശതമാനമാണ്. റേഡിയല്‍ ടയര്‍ ഉത്പാദനത്തിനായി മധ്യപ്രദേശില്‍ 1788.50 കോടി രൂപ ചെലവില്‍ മൂന്നാമത്തെ നിര്‍മാണ യൂണിറ്റ് കമ്പനി ആരംഭിക്കുകയാണ്. ഇക്കോറൈസര് ടയറുകള്‍ പരിസ്ഥിതി സൗഹൃദം മാത്രമല്ല, ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് വാഹനത്തിന്റെ പ്രകടനം വര്‍ധിപ്പിക്കുകയും അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും ചെയ്യുമെന്ന് റാല്‍സണ്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് പഹ്വ പറഞ്ഞു.