മുംബൈ: രണ്ടു ദിവസത്തെ താഴ്ചയ്ക്കുശേഷം ഓഹരിവിപണി ഇന്നലെ ഉയർന്നു. വിദേശ കന്പോളങ്ങളിലെ ആവേശമാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. സെൻസെക്സ് 236.52 പോയിന്റ് (0.58 ശതമാനം) ഉയർന്ന് 41,216.14ലും നിഫ്റ്റി 76.4 പോയിന്റ് (0.64 ശതമാനം) കയറി 12,107.9ലും ക്ലോസ് ചെയ്തു.
റിലയൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയവ ഉയർച്ചയിൽ മുന്നിൽ നിന്നു. ചൈനയിലെ കൊറോണ വൈറസ് ബാധയിൽ പുതിയ രോഗികളുടെ എണ്ണം കുറവായത് ആശ്വാസഘടകമായി വിപണി കണ്ടു.
റിലയൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയവ ഉയർച്ചയിൽ മുന്നിൽ നിന്നു. ചൈനയിലെ കൊറോണ വൈറസ് ബാധയിൽ പുതിയ രോഗികളുടെ എണ്ണം കുറവായത് ആശ്വാസഘടകമായി വിപണി കണ്ടു.