കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 16 പൈസയുടെയും ഡീസലിന് 21 പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.01 രൂപയായും ഡീസലിന് 68.60 രൂപയായും വില താഴ്ന്നു.
തിരുവനന്തപുരത്താകട്ടെ പെട്രോള്‍ വില 75.38 രൂപയായപ്പോള്‍ ഡീസല്‍ വില താഴ്ന്ന് 69.88 രൂപയിലെത്തി. തുടര്‍ച്ചയായ ദിനങ്ങളില്‍ സംസ്ഥാനത്ത് ഇന്ധനവില കുറയുകയാണ്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പെട്രോളിന് 1.17 രൂപയുടെയും ഡീസലിന് 1.35 രൂപയുടെയും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടിന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.18 രൂപയും ഡീസല്‍ വില ലിറ്ററിന് 69.95 രൂപയുമായിരുന്നു.