കൊച്ചി: വോള്‍വോ കാറുകളും പൂര്‍ണമായും ബിഎസ് 6 നിലവാരത്തിലേക്ക്. ബിഎസ് 6 സര്‍ട്ടിഫൈ ചെയ്ത കാറുകള്‍ മാത്രമായിരിക്കും ഫെബ്രുവരി മുതല്‍ വോള്‍വോ ഷോറൂമുകളിലൂടെ ലഭിക്കുക. വോള്‍വോയുടെ പ്ലാന്റില്‍ നിര്‍മിക്കുകയും അസംബിള്‍ ചെയ്യുകയും അതോടൊപ്പം ഇറക്കുമതി ചെയ്യുന്നവയുമായ എല്ലാ കാറുകളും ബിഎസ് 6 സര്ട്ടിഫിക്കേഷന് പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
എല്ലാ ഉപഭോക്താക്കള്‍ക്കും പരിസ്ഥിതി സൗഹൃദ ബിഎസ് 6 നിലവാരത്തോടുകൂടിയ വോള്‍വോ കാര്‍ ഈ സാമ്പത്തികവര്‍ഷംതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനായെന്നും മാര്‍ച്ച് 31നു മുന്‍പായി ബിഎസ് 6 നിലവാരത്തിലുള്ള കാറുകള്‍ വിലവര്‍ധന ഇല്ലാതെ ലഭിക്കുമെന്നും വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ചാള്‍സ് ഫ്രംപ് പറഞ്ഞു.