തിരുവനന്തപുരം: സിൻഡിക്കറ്റ് ബാങ്ക് ഈ സാന്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 425 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 108 കോടിയായിരുന്നു ബാങ്കിന്റെ അറ്റാദായം. പ്രവർത്തന ലാഭം 111 ശതമാനം വർധിച്ച് 1336 കോടി രൂപയിലെത്തി. അറ്റ നിഷ്ക്രിയ ആസ്തി 6.75 ശതമാനത്തിൽ നിന്നും താഴ്ന്ന് 5.94 ശതമാനത്തിലെത്തി.
ബാങ്കിന്റെ ആഗോള ബിസിനസ് അഞ്ചുലക്ഷം കോടി ബിസിനസ് എന്ന ലക്ഷ്യം കൈവരിച്ചു. അതിൽ നിക്ഷേപം 2,77,368 കോടി രൂപയും വായ്പ 2,59,064 കോടി രൂപയുമാണ്.
ബാങ്കിന്റെ ആഗോള ബിസിനസ് അഞ്ചുലക്ഷം കോടി ബിസിനസ് എന്ന ലക്ഷ്യം കൈവരിച്ചു. അതിൽ നിക്ഷേപം 2,77,368 കോടി രൂപയും വായ്പ 2,59,064 കോടി രൂപയുമാണ്.