ഹോങ്കോംഗ്: ചൈനീസ് വാഹന കന്പനി ഗീലിയും യൂറോപ്യൻ കന്പനി വോൾവോയും ഒന്നിക്കുന്നു. വോൾവോയും ഗീലിയും ഒരേ ഉടമസ്ഥതയിലായതുകൊണ്ട് ലയനം വേഗം നടക്കും. ചൈനീസ് വാഹനവ്യവസായ ഭീമൻ ലി ഷുഫുവാണു ഗീലി ഗ്രൂപ്പിന്റെയും വോൾവോയുടെയും ഉടമ.
സ്വീഡിഷ് കന്പനിയായ വോൾവോയെ പത്തുവർഷം മുന്‍പാണു ഫോഡ് കന്പനിയിൽ നിന്നു ഗീലി വാങ്ങിയത്. അന്ന് 180 കോടി ഡോളർ അതിനു മുടക്കി.
ലിയുടെ ചെച്യാങ് ഗീലി ഹോൾഡിംഗ്സിന്റെ കീഴിലുള്ള ഗീലി ഓട്ടോമൊബൈലും വോൾവോയും തമ്മിലാകും ലയനം. ബ്രിട്ടനിലെ സ്പോർട്സ് കാർ നിർമാതാക്കളായ ലോട്ടസിന്റെ ഭൂരിപക്ഷ ഓഹരിയും മലേഷ്യയുടെ പ്രോട്ടോയുടെ 49.9 ശതമാനം ഓഹരിയും ഗീലിക്കുണ്ട്. മെഴ്സിഡീസ് ബെൻസിന്റെ ഉടമകളായ ഡയംലറിന്റെ 9.7 ശതമാനവും ഗീലി വാങ്ങിയിട്ടുണ്ട്.