+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ആ​റ് ഐ​ബി​എ പു​ര​സ്കാ​ര​ങ്ങ​ൾ

മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി അ​​​വാ​​​ർ​​​ഡ്സ് 2020ൽ ​​​സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നു മി​​​ക​
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് ആ​റ് ഐ​ബി​എ പു​ര​സ്കാ​ര​ങ്ങ​ൾ
മും​​​ബൈ: ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി അ​​​വാ​​​ർ​​​ഡ്സ് 2020ൽ ​​​സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​നു മി​​​ക​​​ച്ച നേ​​​ട്ടം. ആ​​​റു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പു​​​ര​​​സ്കാ​​​രം നേ​​​ടി മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണു സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് കാ​​​ഴ്ച​​​വ​​​ച്ച​​​ത്. മൊ​​​ത്തം എ​​​ട്ടു വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

മി​​​ക​​​ച്ച ടെ​​​ക്നോ​​​ള​​​ജി ബാ​​​ങ്ക് ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ- ചെ​​​റി​​​യ ബാ​​​ങ്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം, ബി​​​സി​​​ന​​​സ് ഫ​​​ല​​​ത്തി​​​നാ​​​യി ഡാ​​​റ്റ​​​യു​​​ടെ​​​യും അ​​​ന​​​ലി​​​റ്റി​​​ക്സി​​​ന്‍റെ​​​യും മി​​​ക​​​ച്ച ഉ​​​പ​​​യോ​​​ഗം- ചെ​​​റി​​​യ ബാ​​​ങ്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഒ​​​ന്നാം​​​സ്ഥാ​​​നം, മി​​​ക​​​ച്ച ഐ​​​ടി റി​​​സ്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി ഉ​​​ദ്യ​​​മ​​​ങ്ങ​​​ൾ- ചെ​​​റി​​​യ ബാ​​​ങ്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സം​​​യോ​​​ജി​​​ത ഒ​​​ന്നാം ​സ്ഥാ​​​നം, മി​​​ക​​​ച്ച പേ​​​യ്മെ​​​ന്‍റ് ഉ​​​ദ്യ​​​മം- സ്വ​​​കാ​​​ര്യ മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ജോ​​​യി​​​ന്‍റ് റ​​​ണ്ണ​​​ർ അ​​​പ്, ടെ​​​ക്നോ​​​ള​​​ജി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഏ​​​റ്റ​​​വും ഉ​​​പ​​​ഭോ​​​ക്തൃ​ കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ ബാ​​​ങ്ക്- ചെ​​​റി​​​യ ബാ​​​ങ്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ, മി​​​ക​​​ച്ച സി​​​ഐ​​​ഒ- റ​​​ണ്ണ​​​ർ അ​​​പ് എ​​​ന്നീ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളാ​​ണ് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് നേ​​ടി​​യ​​​ത്.
സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് സി​​​ജി​​​എം ആ​​​ൻ​​​ഡ് സി​​​ഐ​​​ഒ ടി.​​​ജെ. റാ​​​ഫേ​​​ൽ, ജെ​​​ജി​​​എ​​​മ്മും ഡി​​​ജി​​​റ്റ​​​ൽ ബാ​​​ങ്കിം​​​ഗ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ സോ​​​ണി. എഡി​​​ജി​​​എ​​​മ്മും ഐ​​​ടി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ ഇ. ​​ജോ​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന്, മും​​​ബൈ​​​യി​​​ൽ ന​​​ട​​​ന്ന ഐ​​​ബി​​​എ​​​യു​​​ടെ 15-ാമ​​​ത് വാ​​​ർ​​​ഷി​​​ക ബാ​​​ങ്കിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്, എ​​​ക്സ്പോ ആ​​​ൻ​​​ഡ് അ​​​വാ​​​ർ​​​ഡ്സി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ച്ചു.

ടാ​​​റ്റ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ​​​ർ​​​വീ​​​സ​​​സ് എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ രാ​​​ജേ​​​ഷ് ഗോ​​​പി​​​നാ​​​ഥ്, എ​​​സ്ബി​​​ഐ​​​യു​​​ടെ​​​യും ഐ​​​ബി​​​എ​​​യു​​​ടെ​​​യും ചെ​​​യ​​​ർ​​​മാ​​​ൻ ര​​​ജ​​​നീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ച​​​ത്. ച​​​ട​​​ങ്ങി​​​ൽ പ്ര​​​മു​​​ഖ സി​​​ഇ​​​ഒ​​​മാ​​​രും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും ടെ​​​ക്നോ ബാ​​​ങ്ക​​​ർ​​​മാ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.