കൊച്ചി: പശുക്കളിൽ ചർമമുഴ രോഗം കേരളത്തില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അസുഖം ബാധിച്ച കറവപ്പശുക്കളുള്ള ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ കൈത്താങ്ങ്. എറണാകുളം മേഖല യൂണിയന് അംഗസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അസുഖം ബാധിച്ച ഉരു ഒന്നിനു ഒരു ചാക്ക് കാലിത്തീറ്റ നല്കുന്നതിനു ഭരണസമിതി തീരുമാനിച്ചതായി ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.
അസുഖം ബാധിച്ച പശുക്കളെ മേഖലായൂണിയനിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്ന മുറയ്ക്കായിരിക്കും ഈ ആശ്വാസം ലഭ്യമാക്കുക. യൂണിയന് തലത്തില്‍ ക്ഷീരസംഘങ്ങളില്‍ ഈ അസുഖത്തെക്കുറിച്ചു കര്‍ഷകരെ ബോധവല്‍ക്കരിക്കുമെന്നും മറ്റു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് അറിയിച്ചു.